കണ്ണമാലി: സാംസ്കാരിക പ്രവർത്തകൻ കണ്ണമാലി ഇലഞ്ഞിക്കൽ പയസ് ജോസഫ് (ഇ.പി. ജോസഫ് -60) നിര്യാതനായി. കൊച്ചി നേവൽ ബേസ് റിട്ട. ജീവനക്കാരനാണ്. നക്സൽ പ്രസ്ഥാനത്തിെൻറ സഹയാത്രികനായിരുന്നു. ജോൺ എബ്രഹാമിനൊപ്പം സാംസ്കാരികരംഗത്തും ചലച്ചിത്ര പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. ഭാര്യ: റോസി. മകൾ: നവ്യ മരിയ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് കണ്ണമാലി പള്ളി സെമിത്തേരിയിൽ.