എടവണ്ണപ്പാറ: ഓമാനൂർ എ.എം.എൽ.പി സ്കൂൾ റിട്ട: അധ്യാപകൻ പി.പി. കുട്ട്യാലി (77) നിര്യാതനായി. കെ.എൻ.എം മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടറി, വിസ്ഡം ഗ്ലോബൽ ഓർഗനൈസേഷൻ വാഴക്കാട് മണ്ഡലം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആയിശാബി. മക്കൾ: ഖൈറുദ്ദീൻ (ദമ്മാം), ബദറുന്നിസ, മുനീറ, സാദിഖ, മുഫീദ. മരുമക്കൾ: ശുക്കൂർ പുൽപ്പറ്റ, അബ്ദുല്ല എരഞ്ഞിമങ്ങാട്, മുഹമ്മദ് ബഷീർ കൂളിമാട്, ഷഫീഖുൽ അമീൻ കുനിയിൽ, റൈഹാനത്ത് ആലുക്കൽ.