ചാലക്കുടി: കൊരട്ടി പൊങ്ങത്ത് ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ആലപ്പുഴ ചേർത്തല മരുതൂർവട്ടം കുന്നേൽ പുരുഷോത്തമെൻറ മകൻ വിനോദാണ് (38) മരിച്ചത്. വെള്ളിയാഴ്ച വെളുപ്പിന് ആറോടെയാണ് അപകടം.
ബൈക്കിൽ പോകുന്നതിനിടെ മറ്റൊരു ബൈക്കിെൻറ ഹാൻഡിലിൽ തട്ടി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പേരാമംഗലം പൊലീസ് സ്റ്റേഷനിൽ സി.പി.ഒ ആയിരുന്ന വിനോദിന് എറണാകുളം ജില്ലയിലേക്ക് മാറ്റം കിട്ടിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് ആറിന് പേരാമംഗലത്തുനിന്നും വിടുതൽ ഉത്തരവ് വാങ്ങി രാവിലെ ആലപ്പുഴയിലെ വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. ശനിയാഴ്ചയാണ് എറണാകുളം സിറ്റി പൊലീസിൽ വിനോദ് ചുമതലയേൽക്കേണ്ടിയിരുന്നത്. അപകടം നടന്നയുടൻ സമീപത്തെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.