കൊടകര: ദീര്‍ഘകാലം വെള്ളിക്കുളങ്ങര സഹകരണ ബാങ്ക് പ്രസിഡൻറായിരുന്ന അവിട്ടപ്പിള്ളി പൂവത്തുംപറമ്പില്‍ മാളിയേക്കല്‍ പി.വി. പൗലോസ് (80) നിര്യാതനായി. മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂളിലെ റിട്ട. കായികാധ്യാപകനാണ്. കെ.പി.സി.സി അംഗം, ചുങ്കാല്‍ ഗ്രാമീണ വായനശാല പ്രസിഡൻറ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: റിട്ട. അധ്യാപിക ആനി. മക്കള്‍: ഡോ. ജസ്റ്റിന് പോള്‍ (അമേരിക്ക), പ്രഫ. സന്തോഷ് പോള്‍ (ചാലക്കുടി എസ്.എച്ച് കോളജ്).