എടത്തിരുത്തി: ഇത്തൾതോടിന് സമീപം റിട്ട. അധ്യാപകനായ കൊല്ലാറ സുകുമാരൻ (86) നിര്യാതനായി. പെരുമ്പടപ്പ് ശ്രീനാരായണ സ്മാരക സമാജം, ശ്രീ നാരായണ ലൈബ്രറി എന്നിവയുടെ ഭാരവാഹിയും ആദ്യകാല ടൂർണമെൻറുകളിൽ അനൗൺസറും ആയിരുന്നു. ഭാര്യ: സരള. മക്കൾ: സുജ, സുഷ, സീമ (അധ്യാപിക, എസ്.എൻ വിദ്യാഭവൻ ചെന്ത്രാപ്പിന്നി), പരേതനായ സുകേഷ്. മരുമക്കൾ: ഉത്തമൻ (ഗൾഫ്), ചന്ദ്രൻ (റിട്ട. ഹെൽത്ത് ഡിപ്പാർട്മെൻറ്), പരേതനായ രവി.