മേപ്പയൂർ: ഗായകൻ രജീഷ് അമ്മാറത്ത് (40) നിര്യാതനായി. പാലക്കാട് സംഗീത കോളജിൽനിന്ന് ഗാനഭൂഷണം ഡിപ്ലോമയും, സംഗീതത്തിൽ ബിരുദവും നേടി. പഠനകാലത്ത് കലിക്കറ്റ് യൂനിവേഴ്സിറ്റി ബി സോൺ, ഇൻറർസോൺ മത്സരവേദികളിൽ ലളിതഗാനത്തിന് ഒന്നാം സ്ഥാനം നേടി. വിവിധ ഗാനമേള ട്രൂപ്പുകളിലും ആൽബങ്ങളിലും പാടിയിട്ടുണ്ട്. മലയൻറകണ്ടി കണാരെൻറയും നാണിയുടെയും മകനാണ്. ഭാര്യ: ജയലക്ഷ്മി (കൊട്ടേക്കാട്, ഒലവക്കോട്). മകൻ: ഋഷികേശ്. സഹോദരങ്ങൾ: ലിനീഷ്, പ്രജീഷ് അമ്മാറത്ത്