ആമ്പല്ലൂർ: തൃശൂർ പറപ്പൂക്കര പോങ്കോത്രയിൽ കോവിഡ് ബാധിച്ച് മധ്യവയസ്കൻ മരിച്ചു. മാനിയങ്കര കുഞ്ഞാപ്പുവിെൻറ മകൻ സജീവനാണ് (52) മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഭാര്യ: അമ്പിളി. മക്കൾ: ശരത്ത്, അജിത്ത്, സുജിത്ത്.
മണ്ണുത്തി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. നടത്തറ ശാസ്ത്രിനഗറില്‍ റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ചിറയത്ത് ഫ്രാന്സിസിെൻറ ഭാര്യ സാന്‍സി (56) ആണ് മരിച്ചത്. കൊഴുക്കുള്ളി സ്വരാജ് യു.പി സ്കൂള്‍ പ്രധാനാധ്യാപികയാണ്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഈ വര്‍ഷം വിരമിക്കാനിരിക്കുകയായിരുന്നു. മക്കള്‍: ഡോ. സ്റ്റെന്സ, ആന്‍സണ്‍ (പി.എന്‍.ബി ബാങ്ക്). മരുമകള്‍: ശില്പ ആന്‍സണ്‍.