കൊച്ചി: സി.എം.ഐ കൊച്ചി തിരുഹൃദയ പ്രവിശ്യയിലെ നീലീശ്വരം ആശ്രമാംഗമായിരുന്ന ഫാ. ഡോമീഷ്യന് മാണിക്യത്താന്‍ (91) നിര്യാതനായി. തേവര, മണപ്പുറം, നീലീശ്വരം, ആലുവ, കൂനമ്മാവ്, കറുകുറ്റി തുടങ്ങിയ ആശ്രമങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. ബംഗളൂരു ധര്‍മാരാം റെക്ടര്‍, സി.എം.ഐ സഭ ജനറല്‍ കൗണ്‍സില്‍ അംഗം, തൃശൂര്‍ ദീപിക അസോസിയേറ്റ് എഡിറ്റര്‍, കുടുംബദീപം മാസിക എഡിറ്റര്‍ ചുമതലകളും വഹിച്ചിട്ടുണ്ട്. തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ മലയാളം അധ്യാപകനായിരുന്നു. കാലടി താന്നിപ്പുഴ മാണിക്യത്താന്‍ കുടുംബാംഗമാണ്.