നടത്തറ: ദേശീയപാത നടത്തറയിൽ അജ്ഞാത വാഹനമിടിച്ച് കാൽനടക്കാരനായ വയോധികൻ മരിച്ചു. തങ്കപ്പനാണ് (70) മരിച്ചത്. ഇയാൾ പോലൂക്കരയിൽ താമസിച്ചിരുന്നതായി പറയുന്നു. വെള്ളിയാഴ്ച രാത്രി എേട്ടാടെ ദേശീയപാത മറികടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.