എരുമപ്പെട്ടി: പന്നിത്തടം ഐ.എൻ.ടി.യു.സി യൂനിറ്റ് അംഗം കടങ്ങോട് ഇയ്യലക്കാട് മദ്റസക്ക് സമീപം കുളങ്ങരവളപ്പിൽ വീട്ടിൽ പരേതനായ മൊയ്തീെൻറ മകൻ മുഹമ്മദ് (മുത്തു-43) കുഴഞ്ഞുവീണ് മരിച്ചു. ശനിയാഴ്ച ഉച്ച ഒന്നരക്ക് ആദൂർ പാടശേഖരത്തിലാണ് സംഭവം. നെല്ല് വാഹനത്തിലേക്ക് കയറ്റിക്കൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സലീജ. മക്കൾ: സഫീന, മൊയ്തീൻ.