ചാവക്കാട്: കടപ്പുറം തീരദേശ പാതയിൽ ബൈക്കിടിച്ച് നാലു വയസ്സുകാരൻ മരിച്ചു. വെളിച്ചെണ്ണപ്പടിയിലെ ഒരുമനയൂർ സഹകരണ ബാങ്കിന് സമീപം പണ്ടാരി മനാഫിെൻറ മകൻ അമീനാണ് മരിച്ചത്. ബ്ലാങ്ങാട്-മുനക്കക്കടവ് തീരദേശ പാതയിലെ വെള്ളിച്ചണ്ണപ്പടിയിൽ ശനിയാഴ്ച ഉച്ചക്ക് 1.30ഓടെയായിരുന്നു അപകടം. അഞ്ചങ്ങാടി പി.എം. മൊയ്തീൻ ഷാ ആംബുലൻസ് പ്രവർത്തകർ ചാവക്കാെട്ട ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.