ചെങ്ങന്നൂർ: ചെന്നിത്തല കിഴക്കേവഴി ദേവദർശനത്തിൽ ചെന്നിത്തല ഗോപാലകൃഷ്ണൻ നായർ (85) നിര്യാതനായി. ജനസംഘത്തിെൻറ ആദ്യകാല പ്രവർത്തകനും ബി.ജെ.പി ആലപ്പുഴ മുൻ ജില്ല പ്രസിഡൻറും കർഷക മോർച്ച സംസ്ഥാന പ്രസിഡൻറും ബി.ജെ.പി ദേശീയ കൗൺസിൽ അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. 1982 കാലഘട്ടത്തിൽ ആലപ്പുഴ ജില്ലയിൽ ബി.ജെ.പിക്ക് നേതൃത്വം നൽകി. കെ.ജി. മാരാർ, കെ. രാമൻപിള്ള, ഒ. രാജഗോപാൽ തുടങ്ങിയവരോടൊപ്പം സംസ്ഥാന നേതൃനിരയിൽ പ്രവർത്തിച്ചു. ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡൻറായും മഹാത്മാ ഹൈസ്കൂൾ മാനേജർ, 95ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചു.
ഭാര്യ: രമണിക്കുട്ടിയമ്മ (റിട്ട. പഞ്ചായത്ത് സെക്രട്ടറി). മക്കൾ: ജി. ജയദേവ് (ഗ്രാമ പഞ്ചായത്ത് അംഗം, മഹാത്മ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം), പരേതനായ ജി. പ്രിയദേവ് (അമ്മു ട്രാവൽസ്). മരുമക്കൾ: നിഷ (പുലിയൂർ സർവിസ് സഹകരണ ബാങ്ക്), വിജയലക്ഷ്മി (അധ്യാപിക, മഹാത്മാ ഹൈസ്കൂൾ). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.