പെരുമ്പാവൂർ: സുഹൃത്തുക്കൾക്കൊപ്പം ഉല്ലാസയാത്രക്കെത്തിയ ഐ.ടി.ഐ വിദ്യാർഥി പെരിയാറിൽ മുങ്ങി മരിച്ചു. കളമശ്ശേരി കുസാറ്റിന് സമീപം പുന്നക്കാട്ട്മല വീട്ടിൽ സാബുവിെൻറ മകൻ ആദർശാണ് (19 ) മരിച്ചത്. കളമശ്ശേരി ഐ.ടി.ഐയിലെ രണ്ടാം വർഷ വിദ്യാർഥിയാണ്. ക്രാരിയേലി കാഞ്ഞൂക്കാരൻ കടവിൽ ആദർശ് സുഹൃത്തുക്കളോടൊപ്പം മറുകരയിലേക്ക് നടന്നു കടക്കാൻ ശ്രമിക്കുമ്പോൾ ആഴമുള്ള കയത്തിലേക്ക് മുങ്ങി ത്താഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് മൃതദേഹം മുങ്ങിയെടുത്തത്. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: രജനി. സഹോദരൻ ആദിത്യൻ