മൂവാറ്റുപുഴ: റിട്ട. മിലിട്ടറി ഉദ്യോഗസ്ഥനെ പണ്ടപ്പിള്ളി കനാലിൽ മരിച്ചനിലയിൽ കണ്ടെത്തി. പണ്ടപ്പിള്ളി പുതിയകുന്നേൽ ജോസിനെയാണ് (56) മരിച്ചനിലയിൽ കണ്ടത്. വെള്ളിയാഴ്ച വൈകീട്ട് വീടിനു സമീപത്തെ കനാലിൽ നായെ കുളിപ്പിക്കാൻ പോയതായിരുന്നു. നായ് തിരികെ വീട്ടിലെത്തി ഏറെക്കഴിഞ്ഞിട്ടും ഇയാളെ കാണാതെ വന്നതോടെ വീട്ടുകാരും അയൽവാസികളും അന്വേഷിച്ചിറങ്ങി. കനാലിനുസമീപം തെളിച്ചുെവച്ച നിലയിൽ ടോർച്ച് കെണ്ടങ്കിലും ആളെ കണ്ടെത്താനായില്ല. തുടർന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ശനിയാഴ്ച പുലർച്ച പണ്ടപ്പിള്ളി മാർക്കറ്റിനു സമീപത്തെ കനാൽ വെള്ളം തിരിച്ചുവിടുന്ന ഭാഗത്ത് കുടുങ്ങിയ നിലയിൽ ജഡം കണ്ടെത്തിയത്. അഗ്നിരക്ഷാസേനയെത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സൈന്യത്തിൽനിന്ന് വിരമിച്ചശേഷം തൃപ്പൂണിത്തുറയിൽ റെയിൽവേയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ലിസി. മക്കൾ: പ്രിയ (ബംഗളൂരു), ലിനി, ജോയെൽ (പ്ലസ് ടു വിദ്യാർഥി). മരുമകൻ: വർഗീസ് (ബംഗളൂരു).