വേളൂര്‍: ഓളങ്ങാട്ട് പീടിയേക്കുടിയില്‍ ഒ.ഇ. പൗലോസ് (92) നിര്യാതനായി. ഭാര്യ: വേളൂര്‍ തുടിനാല് പരേതയായ അന്നമ്മ. ദീര്‍ഘകാലം ചെറുതോട്ടു കുന്നേല്‍ പള്ളി ട്രസ്റ്റി, കുടുംബ സമിതി പ്രസിഡൻറ് പദവികൾ വഹിച്ചിരുന്നു. മക്കള്‍: ബേബി (മൈനിങ് എൻജിനീയര്‍), ബെന്നി പോള്‍ (മുന്‍ പ്രസിഡൻറ്, വടവുകോട്-പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്), ബീന. മരുമക്കള്‍: പുത്തന്‍കുരിശ് കണ്ണേത്ത് ഓമന, മാറാടി തെക്കേടത്ത് ഷീല, കുന്നക്കുരുടി നാഗഞ്ചേരില്‍ ബെന്നി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വസതിയില്‍ ശുശ്രൂഷക്കുശേഷം മൂന്നിന് പിണര്‍മുണ്ട ചെറുതോട്ടുകുന്നേല്‍ സെൻറ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.