കൂത്താട്ടുകുളം: മണ്ണത്തൂർ നാവോളിമറ്റം പാണാട്ടിൽ (അമയോലിക്കൽ) എ.കെ. ജേക്കബ് (83) നിര്യാതനായി. ഭാര്യ: ആരക്കുന്നം അരികുപുറം കുടുംബാംഗം അമ്മിണി. മക്കൾ: എലിസബത്ത്, ജോർജ് ജേക്കബ് (അറ്റ്മോസ് പെയിൻറ്സ്, കൂത്താട്ടുകുളം), ദീപ. മരുമക്കൾ: മണ്ണത്തൂർ പുറ്റുംപുറത്ത് ബാബു ജോൺ, കോട്ടപ്പടി മൂശാപ്പിള്ളിൽ സോമി, മേക്കടമ്പ് നിരപ്പുകണ്ടത്തിൽ ഫാ. റിജോ നിരപ്പുകണ്ടം (പണ്ടപ്പിള്ളി സെൻറ് മേരീസ് പള്ളിവികാരി). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് നാവോളിമറ്റം നെല്ലിക്കുന്ന് സെൻറ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.