മല്ലപ്പള്ളി: ആനിക്കാട് പാതിക്കാട് പള്ളിക്ക് സമീപം തടി ഉയർത്താൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം 4.30ഒാടെയാണ് സംഭവം. ആഞ്ഞിലിത്താനം മാമടത്തിൽ ഓമനക്കുട്ടനാണ് (36) മരിച്ചത്. താഴ്ന്ന സ്ഥലത്തുനിന്നും റോഡിലേക്ക് വെട്ടിയിട്ട മരത്തിെൻറ ശിഖരത്തിന് ഇടയിലൂടെ കയർ കെട്ടിവലിച്ച് ഉയർത്താൻ ശ്രമിക്കുന്നതിനിടെ ശിഖരം ഒടിഞ്ഞായിരുന്നു അപകടം. ഉടൻ തന്നെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പുന്നവേലി പിടന്നപ്ലാവ് കുറ്റിയിലവിൽ സുനിത. മകൻ: കാർത്തിക്. സംസ്കാരം പിന്നീട്.