കരുളായി: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. വട്ടപ്പാടം അടിച്ചി വീട്ടില്‍ സുബ്രഹ്മണ്യനാണ് (48) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് കരുളായി-എടക്കര റോഡില്‍ ദേവധാര്‍ എല്‍.പി സ്കൂളിന് സമീപമായിരുന്നു അപകടം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കരുളായി കിണറ്റിങ്ങലില്‍ സ്പ്രേ പെയിൻറിങ് വര്‍ക്ക്ഷോപ് നടത്തുകയായിരുന്നു. ഭാര്യ: ബിന്ദു. മക്കള്‍: സുബിഷ്ണ, സ്നേഹ, സുബിന്. സംസ്കാരം തിങ്കളാഴ്ച.