തൃപ്രയാർ: എടമുട്ടത്ത് ആൾതാമസമില്ലാത്ത വീട്ടുവളപ്പിലെ കിണറ്റിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. എടത്തിരുത്തി വെസ്റ്റ് 17ാം വാർഡ് തെക്കുഭാഗത്ത് താമസിക്കുന്ന കറപ്പംവീട്ടിൽ ഹുസൈെൻറ മകൻ അബ്ദുൽ നഹാസാണ് (28) മരിച്ചത്. ഞായറാഴ്ച ഒരുമണിയോടെ പ്രദേശവാസികളാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമുതൽ യുവാവിനെ കാണാനില്ലെന്ന പരാതി പൊലീസിൽ നൽകിയിരുന്നു. നാട്ടിക അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വലപ്പാട് പൊലീസ് നടപടികൾ സ്വീകരിച്ചു.