എരുമപ്പെട്ടി: ഗവ. എൽ.പി സ്കൂളിന് സമീപം കോഴികണക്കൻ വീട്ടിൽ വിശ്വനാഥനെ (65) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മൃതദേഹം പോസ്റ്റ്േമാർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എരുമപ്പെട്ടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സഹോദരങ്ങൾ: വിനചന്ദ്രൻ (ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ), സരസ്വതി, പരേതയായ കൈരളി (എരുമപ്പെട്ടി ഗവ. ഐ.ടി.സി റിട്ട. സൂപ്രണ്ട്). സംസ്കാരം തിങ്കളാഴ്ച ഉച്ച രണ്ടിന് ദേശമംഗലം ശാന്തിതീരം ശ്മശാനത്തിൽ.