തുറവൂർ: ബൈക്കപകടത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ മരിച്ചു. വയലാർ പഞ്ചായത്ത് 10ാം വാർഡിൽ മനപ്പള്ളി നികർത്ത് കെ.പി. സന്തോഷാണ് (49) മരിച്ചത്. അമ്മയുടെ വീട്ടിൽ പോയി വരുന്നതിനിടെ ഞായറാഴ്ച വൈകീട്ട് 4.30ഒാടെ പട്ടണക്കാട് പാറയിൽ ഭാഗത്താണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബൈക്ക് മതിലിൽ ഇടിക്കുകയായിരുന്നു. അപകടസമയത്ത് കടന്നുവന്ന ടെമ്പോ ട്രാവലർ അന്വേഷണപരിധിയിലാണെന്ന് പൊലീസ് പറഞ്ഞു. കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിലെ ജീവനക്കാരനാണ്. മൃതദേഹം തുറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ബീന. മക്കൾ: ലക്ഷ്മി, ശിവശങ്കരൻ.