കുഴല്‍മന്ദം: ബൈക്കപടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പൊന്നംപിലാക്കല് നാരായണെൻറ മകന് കാര്‍ത്തിക് (33) ആണ് മരിച്ചത്. ജനുവരി 28ന് കുഴല്‍മന്ദം സാമൂഹികാരോഗ്യകേന്ദ്രത്തിന് സമീപമായിരുന്നു അപകടം. പാലക്കാട്ട് ജ്വല്ലറി ജീവനക്കാരനായ ഇയാള്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു. കുഴല്‍മന്ദം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: സൗമ്യ. മാതാവ്: സരോജിനി.