ആലത്തൂർ: എരിമയൂർ അരിയക്കോട്ടിൽ കുട്ടെൻറ മകൻ രമേഷ് (45) മരത്തിൽനിന്ന് വീണ് മരിച്ചു. വീട്ടിലെ മരത്തിൽ പുളി പറിക്കാൻ കയറിയതായിരുന്നു. ഉടനെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഞായറാഴ്ച രാവിലെ 10നാണ് സംഭവം. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. മാതാവ്: ലക്ഷ്മി. ഭാര്യ: ധന്യ. മക്കൾ: അക്ഷയ, അനന്യ. സഹോദരങ്ങൾ: രതീഷ്, ഷീജ, രഞ്ജിത്ത്.