മട്ടാഞ്ചേരി: ഗവേഷകനും ഗ്രന്ഥകാരനുമായ തെക്കെ ചെറളായി കേരളേശ്വർ ലെയിനിൽ സാരംഗിൽ ഡോ. നവീൻചന്ദ്ര ഭട്ട് (60) നിര്യാതനായി. നാഗ്പുർ എം. എസ്.ഡബ്ല്യു കോളജ് റിട്ട. പ്രഫസറാണ്. ആധ്യാത്മിക ഗവേഷണത്തിൽ ലേഖനങ്ങളും പുസ്തകവും രചിച്ചിട്ടുണ്ട്. വേദ കാലഘട്ടങ്ങളിലെ സാമൂഹിക പ്രവർത്തനം എന്ന പ്രബന്ധാവതരണത്തിലാണ് ഡോക്ടറേറ്റ്. ആർ.എസ്.എസ്, വിശ്വഹിന്ദു പരിഷത്ത് സംഘടനകളിൽ ചുമതല വഹിച്ചിട്ടുണ്ട് . ഭാര്യ: ഷീല ഭട്ട്. മക്കൾ: സൗമ്യ, ശ്രേയസ്സ് (അമേരിക്ക).