ആലങ്ങാട്: ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗവും കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡ് മുൻ അംഗവുമായിരുന്ന കൊടുവഴങ്ങ ആവണക്കുംപറമ്പ് എ.ബി. ഉണ്ണി (58) നിര്യാതനായി. മാരായിൽ ഭഗവതിക്ഷേത്രം പ്രസിഡൻറ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഷീജ. മക്കൾ: കാവ്യ, ദിവ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.