പറവൂർ: വയോധികൻ പുഴയിൽ വീണ് മരിച്ചു. കുഞ്ഞിത്തൈ മുക്കത്ത് ജോസഫാണ് (ജോയി -60) മരണപ്പെട്ടത്. ബന്ധുവിെൻറ ഇറച്ചിക്കടയിൽ സഹായിയായി പോകാറുള്ള ജോയി മറ്റൊരാളോടൊപ്പം അറവുമാടിെൻറ ചോര പുഴയിൽ ഒഴുക്കിക്കളയുന്നതിനിടയിൽ കാൽവഴുതി വീണതാണെന്ന് കരുതുന്നു. ഞായറാഴ്ച പുലർച്ച അഞ്ചോടെയാണ് സംഭവം. അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. ഭാര്യ: മാച്ചാംതുരുത്ത് കണക്കശ്ശേരി കുടുംബാംഗം അന്നംകുട്ടി. മകൾ: അനു. മരുമകൻ: ടെൻസൺ.