മൂവാറ്റുപുഴ: ബൈക്കും വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആനിക്കാട് ചിറപ്പടി ആനിക്കാപ്പിള്ളി രാജീവെൻറ മകൻ ഹരികൃഷ്ണനാണ് (അപ്പു -24)മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതോടെ ആനിക്കാട് മാവിൻചുവടിലാണ് അപകടം ഉണ്ടായത്. വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.ഹരികൃഷ്ണനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മാതാവ്: ദീപ.