കണിയാമ്പറ്റ: ചീക്കല്ലൂർ കൊല്ലിവയൽ വിച്ചാട്ടിൽ ടി.എ. രാജൻ (64) നിര്യാതനായി. ആദ്യകാല ജനസംഘം, ബി.ജെ.പി. പ്രവർത്തകനായിരുന്നു. പൊങ്ങിണി ക്ഷേത്രസംരക്ഷണ സമിതി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കമല. മക്കൾ: വിനീത, വിനോദ് (സിവിൽ പൊലീസ് ഓഫിസർ കേണിച്ചിറ). മരുമക്കൾ: പ്രശാന്ത് കോട്ടത്തറ, അശ്വിനി.