പാലക്കാട്: ദേശാഭിമാനി ജീവനക്കാരൻ പിരായിരി നെല്ലിപ്പറമ്പ് എളേടത്ത് മനയിൽ വി. ദേവനാരായണൻ (51) നിര്യാതനായി. പാലക്കാട് കോഓപറേറ്റിവ് അർബൻ ബാങ്ക് മുൻ ഡയറക്ടറാണ്. ഭാര്യ: പി.എൻ. ഗിരിജ (ആർഡി ഏജൻറ്). മക്കൾ: ആര്യ (രണ്ടാം വർഷ ബി.കോം വിദ്യാർഥിനി, അണ്ണാമലൈ സർവകലാശാല), നകുലൻ (വിദ്യാർഥി, കോട്ടായി ജി.എച്ച്.എസ്.എസ്). പിതാവ്: പരേതനായ വാമനൻ നമ്പൂതിരി. മാതാവ്: ശാരദ. സഹോദരൻ: മധു(കാറ്ററിങ്).