മുണ്ടൂർ: ചെർപ്പുളശേരി-കോങ്ങാട് സംസ്ഥാനപാതയിൽ പുതനൂരിന്നടുത്ത് ഒമ്പതാം മൈലിൽ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് മരിച്ച മുണ്ടൂർ ഗ്രാമപഞ്ചായത്തിലെ എഴക്കാട്ടെ മൂന്ന് യുവാക്കൾക്ക് ജന്മഗ്രാമം കണ്ണീരോടെ വിട നൽകി. എഴക്കാട് കണ്ണംപാറ മുണ്ടക്കളം ആനന്ദെൻറ മകൻ അനന്തു (20), മുണ്ടക്കളം വിജയെൻറ മകൻ വിഘ്നേഷ് (23), എഴക്കാട് വേളാരംകുന്ന് ശിവശങ്കരെൻറ മകൻ സിദ്ധാർഥൻ (29) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി തിങ്കളാഴ്ച വൈകീട്ട് മൂന്നേകാലിന് വീടുകളിലെത്തിച്ച് പൊതുദർശനത്തിന് വെച്ചു. ജില്ല പഞ്ചായത്ത് അംഗം വി.കെ. ജയപ്രകാശ്, മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.വി. സജിത, വൈസ് പ്രസിഡൻറ് വി. ലക്ഷ്മണൻ, ഗ്രാമപഞ്ചായത്ത് അംഗം ഷീബ കണ്ണൻ, ടി.എൻ. കണ്ടമുത്തൻ, ഒ.സി. ശിവൻ തുടങ്ങിയവർ സന്ദർശിച്ചു. അനന്തുവിെൻറയും വിഘ്നേഷിെൻറയും മൃതദേഹം തിരുവില്വാമല ഐവർമഠത്തിലും സിദ്ധാർഥേൻറത് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിലും സംസ്കരിച്ചു. അനന്തു ചെർപ്പുളശേരി ഐ.ടി.ഐ വിദ്യാർഥിയാണ്. സഹോദരൻ: അഖിൽ. വിഘ്നേഷിെൻറ മാതാവ്: പാർവതി. നിർമാണ തൊഴിലാളിയാണ് സിദ്ധാർഥൻ. ഭാര്യ: ബിനിഷ. ആറ് മാസം പ്രായമായ കുഞ്ഞുമുണ്ട്. മാതാവ്: സുലോചന. സഹോദരൻ: ശ്രീധരൻ.