അഗളി: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വൃദ്ധൻ മരിച്ചു. കുലുക്കൂർ ഊരിലെ രങ്കെൻറ മകൻ കുഞ്ചുണ്ണി (70) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ച വീടിനടുത്തുള്ള അരുവിയിൽ കുളിക്കുവാൻ പോയ വഴിയിൽ കാട്ടാനക്ക് മുൻപിൽ അകപ്പെടുകയായിരുന്നു. മാരകമായി പരിക്കേറ്റതിനെ തുടർന്ന് സംഭവസ്ഥലത്ത് മരിച്ചു. അവിവാഹിതനാണ്.