തളിക്കുളം: തമ്പാൻകടവ് ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിെൻറ മൃതദേഹം കരക്കടിഞ്ഞു. പാപ്പൂർ പല്ലിശ്ശേരി സന്തോഷിെൻറ മകൻ സ്മൃതുലിെൻറ (22) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ കരക്കടിഞ്ഞത്. ഞായറാഴ്ച വൈകീട്ടാണ് സുഹൃത്തുക്കളായ സ്മൃതുൻ, പല്ലശ്ശേരി ബിൽവിൻ, പ്രിൻസ്, ജീസ് എന്നിവർ ബീച്ചിൽ എത്തിയത്. കുളിക്കുന്നതിനിെട ബിൽവിനും സ്മൃതുലും ചുഴിയിൽപെടുകയായിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ ബിൽവിെൻറ മൃതദേഹം കണ്ടെടുത്തു. കാണാതായ സ്ഥലത്തിന് വടക്കുമാറിയാണ് സ്മൃതുലിെൻറ മൃതദേഹം കണ്ടത്.