കൊണ്ടോട്ടി: നെടിയിരുപ്പ് കൊട്ടുക്കരയിലെ പൗരപ്രമുഖനും മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്ന പണ്ടാറപ്പെട്ടി മുഹമ്മദ് എന്ന ബാപ്പു (70) നിര്യാതനായി. കരിപ്പൂർ യു.പി. സ്കൂൾ റിട്ട. ഉറുദു അധ്യാപകനാണ്. കോടങ്ങാട് മഹല്ല് കമ്മിറ്റി അംഗം, കൊട്ടുക്കര പി.പി.എം.എച്ച്.എസ്.എസ് മാനേജ്മെൻറ് കമ്മിറ്റി അംഗം തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. ഭാര്യ: പാത്തുമ്മ കുട്ടി. മക്കൾ: മുന്നാസ്, ഷഹർബാനു, ജുമൈലത്ത്, റുഫൈദ. മരുമക്കൾ: മൻസൂർ തൃപ്പനച്ചി, ഇസ്മായിൽ ചെറുപുത്തൂർ, നാസർ പാലോട്ടിൽ, ഷമീറ ചേലേമ്പ്ര