കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മൂവാറ്റുപുഴ -കോതമംഗലം റൂട്ടിൽ കാരക്കുന്നത്ത് സ്വകാര്യബസും ഗുഡ്സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഓട്ടോ ഡ്രൈവർ ഇടുക്കി തങ്കമണി കോരിത്തോട് ജോജോ ജോസഫ് (34), ബംഗാൾ സ്വദേശി റിജാറൂൽ (35) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 3.45ഓടെയാണ് അപകടം. കപ്പ മൊത്തവ്യാപാരിയുടെ ജീവനക്കാരായ ഇരുവരും കപ്പയുമായി കോതമംഗലത്തേക്ക് പോകുംവഴി എതിർദിശയിൽ വന്ന ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.