ചേര്‍ത്തല: ജീപ്പിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. നഗരസഭ 10ാം വാര്‍ഡില്‍ നടുവിലേഴത്ത് വീട്ടില്‍ പരേതനായ ശശികുമാറിെൻറയും സുകുമാരിയമ്മയുടെയും മകന് എസ്. ദിനുവാണ് (38) മരിച്ചത്.16ന് വൈകീട്ട് ഏഴരയോടെ കൂറ്റുവേലി ജങ്ഷനിലായിരുന്നു അപകടം. കലവൂരിലെ കയര്‍ കയറ്റുമതി സ്ഥാപനത്തില്‍ ജൂനിയര്‍ മാനേജറായിരുന്ന ദിനു ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുേമ്പാഴായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ദിനു എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ചത്. മാരാരിക്കുളം പൊലീസ് കേസെടുത്തു. ഭാര്യ: ശ്രീലക്ഷ്മി. സഹോദരന്: പരേതനായ ദീപു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.