ഫാ. എൻ.ഐ. പൗലോസ്
മൂവാറ്റുപുഴ: കുന്നക്കാൽ സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി മുൻ വികാരി ഫാ. എൻ.ഐ. പൗലോസ് (80) നിര്യാതനായി. കോലഞ്ചേരി സെൻറ് പീറ്റേഴ്സ് സ്കൂൾ അധ്യാപകൻ, കോലഞ്ചേരി ടി.ടി.ഐ പ്രിൻസിപ്പൽ, മലങ്കര ഓർത്തഡോക്സ് സഭ കണ്ടനാട് ഭദ്രാസന സെക്രട്ടറി, നെല്ലാട് സെൻറ് തോമസ് എൽ.പി സ്കൂൾ സ്ഥാപകൻ, വാളകം സഹകരണസംഘം ആദ്യകാല ഡയറക്ടർ ബോർഡ് അംഗം, കോലഞ്ചേരി മെഡിക്കൽ മിഷൻ ബോർഡ് അംഗം, നെല്ലാട് കമ്യൂണിറ്റി സെൻറർ സ്ഥാപകൻ, കുന്നക്കാൽ ആർ.പി.എസ് സ്ഥാപക അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കണ്ടനാട് ഭദ്രാസനത്തിലെ വിവിധ പള്ളികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പുത്തൻകുരിശ് ചെറുവിള്ളിൽ സാറാമ്മ (റിട്ട. അധ്യാപിക). മക്കൾ: റീമി മാത്യു (ടീച്ചർ, സെൻറ് തോമസ് എൽ.പി.എസ്), അബി പൗലോസ് (ഇവാഞ്ചലിസ്റ്റ്), അനിൽ പോൾ (എക്സിക്യൂട്ടിവ് എൻജിനീയർ, കെ.എസ്.ഇ.ബി). മരുമക്കൾ: നെല്ലാട് പറക്കുടിയിൽ മാത്യു കോര (ഗവ. കോൺട്രാക്ടർ), വിനി അബി (ടീച്ചർ, സെൻറ് തോമസ് എൽ.പി.എസ്), എബിൻ അനിൽ (ടീച്ചർ, എബനേസർ എച്ച്.എസ്.എസ്, വീട്ടൂർ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് കുന്നക്കാൽ സെൻറ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.