വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു
മൂവാറ്റുപുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. കടാതി ഇറമ്പില്‍ ഇ.കെ. പത്മനാഭനാണ് (74) മരിച്ചത്.
കഴിഞ്ഞദിവസം വാഴപ്പിള്ളി ഐ.ടി.ആര് ജങ്ഷനിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെയാണ് മരിച്ചത്. സംസ്കാരം നടത്തി. ഭാര്യ: ലീല. മക്കള്‍: സുനില്‍, അനില്‍. മരുമക്കള്‍: വിനീത സുനില്‍, പ്രവിത അനില്‍.