റിയാദ്: പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ. റിയാദ് നഗരത്തിെൻറ കിഴക്കുഭാഗത്തെ നസീമിൽ എറണാകുളം പറവൂർ സ്വദേശി സ്റ്റീഫനെയാണ് (50) മുറിയിൽ മരിച്ചനിലയിൽ കണ്ടത്. നാലു വർഷമായി ഇദ്ദേഹം നാട്ടിൽ പോയിട്ടില്ല. അവിവാഹിതനാണ്. നസീമിൽ കടയിലായിരുന്നു ജോലി. മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഫിറോസ് കൊട്ടിയം എന്നിവർ രംഗത്തുണ്ട്.