കോട്ടയം: നിയന്ത്രണംവിട്ട ബൈക്ക് കലുങ്കിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. തുരുത്തിപ്പറമ്പിൽ (കിഴക്കേടത്ത്) കെ.സി. എബ്രഹാമിെൻറ മകൻ ജിബിൻ എബ്രഹാമാണ് (31) മരിച്ചത്. ശനിയാഴ്ച രാത്രി 10.30ന് മണർകാട് നാലുമണിക്കാറ്റിന് സമീപം കല്ലുപാലം ഭാഗത്താണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്കും യുവാവും കലുങ്കിനടിയിലെ വെള്ളത്തിൽ വീണു. രാത്രിയായതിനാൽ സംഭവം ഏറെ വൈകിയാണ് ആളുകളുടെ ശ്രദ്ധയിൽപെട്ടത്. സമീപത്തെ മോട്ടോർതറയിൽ രാത്രി മോട്ടോർ ഒാഫ് ചെയ്യാൻ വന്നവരാണ് വെള്ളത്തിൽ ബൈക്കും യുവാവും കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണർകാട് പൊലീസും സംഭവസ്ഥലത്തെത്തി. മൃതദേഹം മണർകാടിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ. മാതാവ്: ഒളശ്ശ പാറേക്കുന്നുംപുറത്ത് കുടുംബാംഗം കുഞ്ഞുമോൾ. സഹോദരങ്ങൾ: ജിൻസു (സൗദി അറേബ്യ), ജിൻറു. സംസ്കാരം പിന്നീട്.