മൂവാറ്റുപുഴ: മൂവാറ്റുപുഴ മോഡൽ ഹൈസ്കൂൾ മുൻ അധ്യാപകൻ കല്ലൂർക്കാട് ആലയ്ക്കൽ എ.എൽ. രാമൻകുട്ടി (80) നിര്യാതനായി. സി.പി.എം കല്ലൂർക്കാട് ലോക്കൽ സെക്രട്ടറി, കെ.എസ്.ടി.എ സബ് ജില്ല പ്രസിഡൻറ്, പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡൻറ്, കേരള കർഷകസംഘം ഏരിയ കമ്മിറ്റി അംഗം, മൂവാറ്റുപുഴ ഗവ. സർവൻറ്സ് സഹകരണസംഘം പ്രസിഡൻറ്, മഞ്ഞള്ളൂർ ഹൗസിങ് സഹകരണസംഘം വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കല്ലൂർക്കാട് പുത്തൻപുരക്കൽ കുടുംബാംഗം പി.ആർ. പങ്കജാക്ഷി (അധ്യാപിക). മക്കൾ: സുരേഷ് (ബഹ്റൈൻ), സിന്ധു (സെൻറ് ഗിറ്റ്സ്, കോട്ടയം), സീമ (മൂവാറ്റുപുഴ ഇലാഹിയ സ്കൂൾ). മരുമക്കൾ: രഞ്ജിനി (ബഹ്റൈൻ), ബാബു (എൽ.ബി.എസ് സെൻറർ, കൊല്ലം).