കോതമംഗലം: പ്രമുഖ ഹോട്ടൽ വ്യവസായി വാരപ്പെട്ടി കോച്ചേരിക്കുടിയിൽ ശേഖരൻ നായർ (83) നിര്യാതനായി. ഭാര്യ: അഞ്ചൽപെട്ടി തളിക്കാട്ട് കുടുംബാംഗം രാജമ്മ. മക്കൾ: ഗിരിജ രാമചന്ദ്രൻ, കെ.എസ്. സുന്ദരൻ, കെ.എസ്. ബോബൻ, ചിത്രാ സജീവ്. മരുമക്കൾ: രാമചന്ദ്രൻ നായർ (റിട്ട. സെക്രട്ടറി, കവളങ്ങാട് സഹകരണ ബാങ്ക്), കെ.സി. സജീവ് (എൽ.ഐ.സി ചീഫ് അഡ്വൈസർ), ഷീജ, സിന്ധു. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.