പള്ളുരുത്തി: സ്കൂട്ടർ നിയന്ത്രണംവിട്ട് മരത്തിനും മതിലിനും ഇടയിൽ ഇടിച്ചുകയറി യുവാവ് മരിച്ചു. ചെല്ലാനം കണ്ടക്കടവിൽ വലിയവീട്ടിൽ സതീശെൻറ മകൻ സുധീഷ് കുമാറാണ് (22) മരിച്ചത്. കുമ്പളങ്ങി പൂപ്പനക്കുന്നിൽ ഞായറാഴ്ച രാത്രി 11.30 നായിരുന്നു സംഭവം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മാതാവ്: സുധ. സഹോദരി: ഐശ്വര്യ.