കറുകച്ചാൽ: ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു.
കങ്ങഴ ആഞ്ഞിലിത്തോപ്പിൽ സുരേഷിെൻറ മകൻ സരുണാണ് (24) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 5.30ഓടെ പത്തനാട്-കുളത്തൂർമൂഴി റോഡിൽ ചില്ലാക്കുന്നിന് സമീപമായിരുന്നു അപകടം. കങ്ങഴയിൽനിന്ന് താഴത്തുവടകരയിലേക്ക് പോയ സരുൺ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് റോഡിൽ മറിയുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ യുവാവിെന നാട്ടുകാർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 11.30ഓടെ മരിച്ചു. മാതാവ്: പ്രസന്ന. സഹോദരി: സ്വാതി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.