മഞ്ഞപ്ര: അരീക്കൽ പൗലോ കോരത് (91) നിര്യാതനായി. മഞ്ഞപ്ര സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ പ്രധാന ശുശ്രൂഷകനായിരുന്നു. ഭാര്യ: ആഴകം കോഴിപ്പാടൻ കുടുംബാംഗം പരേതയായ അന്നമ്മ. മക്കൾ: ഫാ.തങ്കച്ചൻ അരീക്കൽ (തിരുവിലാവ് സെൻറ് ജോർജ് യാക്കോബായ പള്ളിവികാരി, അങ്കമാലി), ലിസി, ചിന്നമ്മ (റിട്ട. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ). മരുമക്കൾ: ഗ്രേസി (അധ്യാപിക, എ.എം.യു.പി.എസ്, ചെമ്പ്ര), നെടുങ്ങപ്ര കാഞ്ഞിരത്തുംകുടി ബേബി (റിട്ട. ബി.എസ്.എൻ, എൽ).