തങ്കമ്മ
കൊച്ചി: മരടില്‍ വീട്ടിൽ വയോധികയെ മരിച്ചനിലയില്‍ കണ്ടെത്തി. മരട് തോമസ്പുരം കളപ്പുരക്കല്‍ പരേതനായ ചാക്കോയുടെ ഭാര്യ തങ്കമ്മയാണ് (74) മരിച്ചത്.
മരട് കണ്ണാടിക്കാട് തോമസ്പുരത്തെ കുടുംബവീട്ടില്‍ തങ്കമ്മ ഒറ്റക്കായിരുന്നു താമസം. മക്കളിലൊരാളായ നേവി ഉദ്യോഗസ്ഥന് ജിം ക്രിസ്റ്റഫറും കുടുംബവും മരടില്തന്നെ മറ്റൊരു വീട്ടിലാണ് താമസം. ഫോണില്‍ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടര്‍ന്ന് മകൻ വീട്ടിലെത്തിയെങ്കിലും വാതില്‍ തുറക്കാനായില്ല. തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് തറയില്‍ വീണ് ചോരവാർന്ന് കിടക്കുന്നതായി കണ്ടത്. കാല് വഴുതി വീണ് തല തറയിലിടിച്ചതാവാം മരണകാരണമെന്നാണ് െപാലീസ് പറയുന്നത്. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞാേല മരണകാരണം വ്യക്തമാകൂ. പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മൂന്നുമക്കളില്‍ രണ്ടുപേര്‍ വിദേശത്താണ്.