മട്ടാഞ്ചേരി: പറവാനമുക്ക് അലാത്തുക്കുറ്റി റോഡ് സാകേതത്തിൽ പ്രകാശ് ഇൻഡസ്ട്രീസ് ഉടമ ആർ. പ്രകാശ് (71) നിര്യാതനായി. ആർ.എസ്.എസ് പ്രവർത്തകനായിരുന്നു. ബി.ജെ.പി കൊച്ചി മണ്ഡലം പ്രസിഡൻറ്, കൊച്ചി തിരുമല ദേവസ്വം ഭരണസമിതി ഭരണാധികാരി, സംസ്കൃതി ഭവൻ സ്ഥാപക അംഗം, ശ്രീകരം പകൽവീട് പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: ലളിത. മക്കൾ: അവിനാശ് കമ്മത്ത്, അനുപമ, അരവിന്ദ്. മരുമക്കൾ: ധന്യ, അരുൺ കുമാർ, നേത്ര.
സംസ്കാരം ഞായറാഴ്ച 12ന് കരിപ്പാലം രുദ്രവിലാസം ശ്മശാനത്തിൽ.