കോലഞ്ചേരി: പാങ്കോട് കരട്ടെ കുഴിവേലിൽ പരേതനായ കെ.കെ. പേത്രാസിെൻറ ഭാര്യ ഏലിയാമ്മ (93) നിര്യാതയായി. മീമ്പാറ കുമ്മണ്ണൂർ കുടുംബാംഗമാണ്. മക്കൾ: കെ.പി. കുര്യാക്കോസ് (ഐക്കരനാട് മുൻ പഞ്ചായത്ത് അംഗം), കെ.പി. പൗലോസ് (വിമുക്ത ഭടൻ), ലിസി ജോയി, പരേതനായ കെ.പി. അവരാച്ചൻ. മരുമക്കൾ: ലീല വെമ്പിള്ളി, ലിസി ഈരമന, ടി.എ. ജോയി പഴന്തോട്ടം, പരേതയായ മേരി പാങ്കോട്. സംസ്കാരം ഞായറാഴ്ച 11.30ന് പാങ്കോട് സെൻറ് ജോർജസ് ആൻഡ് സെൻറ് ഗ്രിഗോറിയോസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.