അമയന്നൂർ: ലോറിയിൽനിന്ന് ഇറക്കുന്നതിനിടെ മറിഞ്ഞ മണ്ണുമാന്തി യന്ത്രത്തിെൻറ അടിയിൽപ്പെട്ട് ൈഡ്രവർ മരിച്ചു. അമയന്നൂർ നിഷ്കളങ്ക ജങ്ഷനു സമീപം പുളിക്കാപറമ്പിൽ പി.ടി. ദാസെൻറയും സരളയുടെയും മകൻ അശോകനാണ് (36) മരിച്ചത്.
കഴിഞ്ഞ ദിവസം ബന്ധുവിെൻറ കപ്പക്കാല കിളക്കുന്നതിനുവേണ്ടി അശോകൻ ലോറിയിൽ എത്തിച്ച മണ്ണുമാന്തി യന്ത്രം നിലത്തിറക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഭാര്യ: കട്ടപ്പന മേട്ടുപുറത്ത് അനു. മക്കൾ: സൂര്യദേവ്, ദേവദർശ്. സംസ്കാരം ഞായറാഴ്ച മൂന്നിനു വീട്ടുവളപ്പിൽ.