കളമശ്ശേരി: സ്കൂട്ടർ തെന്നിമറിഞ്ഞ് ഛായാഗ്രാഹകൻ മരിച്ചു. എറണാകുളം പൊന്നാരിമംഗലം ചെറിയകത്ത് വീട്ടിൽ പരേതനായ ആൻറണിയുെടയും ട്രീസയുെടയും മകൻ ടോണി ലോയ്ഡ് അരൂജയാണ് (43) മരിച്ചത്. സൗത്ത് കളമശ്ശേരി റെയിൽവേ മേൽപാലത്തിന് സമീപം ശനിയാഴ്ച രാത്രി 11.30 ഓടെയാണ് അപകടം. മേൽപാലം ഇറങ്ങിവരുകയായിരുന്ന ടോണി സഞ്ചരിച്ച സ്കൂട്ടർ തെന്നിമറിഞ്ഞ് സമീപത്തെ ഡിവൈഡറിൽ ഇടിച്ചാണ് അപകടം. പരിക്കേറ്റ ടോണി ലോയ്ഡ് അരൂജയെ പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരിച്ചു. നിരവധി സിനിമകളിൽ അസിസ്റ്റൻറ് കാമറമാനായി പ്രവർത്തിച്ച ടോണി മോഡലിങ് ഫോട്ടോഗ്രഫി രംഗത്തും പ്രവർത്തിച്ചിട്ടുണ്ട്. കാക്ക, ഇക്കാക്ക, കടൽ പറഞ്ഞ കഥ എന്നിവയാണ് റിലീസാകാനുള്ള ചിത്രങ്ങൾ. ‘ആൾക്കൂട്ടത്തിൽ ഒരുവൻ’ ആണ് ടോണി ഛായാഗ്രാഹകനായി പ്രവർത്തിച്ച് അവസാനമായി റിലീസ് ചെയ്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി.