മട്ടാഞ്ചേരി: വാഹനാപകടത്തിൽ പരിക്കേറ്റ് രണ്ടുമാസമായി ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാണ്ടിക്കുടി ചക്ക പറമ്പിൽ പരേതനായ പഴനിയപ്പെൻറ ഭാര്യ രാജേശ്വരിയാണ് (56) മരിച്ചത്. കഴിഞ്ഞ ഡിസംബർ 28ന് ആശുപത്രിയിലേക്ക് മകനോടിച്ച ബൈക്കിൽ പോകവെ തോപ്പുംപടി പഴയ പാലത്തിന് സമീപം മറ്റൊരു ബൈക്ക് പിറകിൽ ഇടിച്ച് രാജേശ്വരി തെറിച്ചു വീണു. മക്കൾ: സി.പി. വിഷ്ണു, അർജുൻ.